17 May, 2020 03:04:29 PM
സംസ്ഥാനങ്ങളുടെ വായ്പാ പരിധി: നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്തും നിബന്ധനകളെ എതിർത്തും കേരളം. വായ്പ എടുക്കാനുള്ള നിബന്ധനകൾ ഒഴിവാക്കുകയോ ചർച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊള്ളപ്പലിശ ഒഴിവാക്കൻ കേന്ദ്രം വായ്പ എടുത്തു നൽകുകയോ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് നേരിട്ട് വാങ്ങുകയോ ചെയ്യണം. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം വായ്പ എടുക്കാൻ അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
വായ്പ ലഭിച്ചാലും കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താൻ കഴിയൂ. വായ്പാ പരിധി ഉയർത്തിയ നപടി സംസ്ഥാനങ്ങളിൽ ഭരണസ്തംഭനം ഒഴിവാക്കാൻ കഴിയുമെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തെ കേന്ദ്രം പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അവസരമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കൽ നിബന്ധനയായി വന്നാൽ അംഗീകരിക്കില്ല. ഊർജമേഖലയിൽ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുൻകൂറായി കൂലി നൽകണം. അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു