13 May, 2020 11:47:35 AM
മദ്യം കുടിച്ചാല്‍ പോക്കറ്റ് കീറും: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിക്കും; നികുതി കൂട്ടാന്‍ ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിക്കും. അടിസ്ഥാന വിലയുടെ 35 % വരെ നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബീയറിനും ഇന്ത്യൻ നി൪മിത വിദേശമദ്യത്തിനും വില ഗണ്യമായി ഉയരും. നിലവില്‍ വിദേശമദ്യത്തിന് 202 ശതമാനവും ബീയറിന് 102 ശതമാനവുമാണ് നികുതി ഈടാക്കുന്നത്.