27 April, 2020 08:07:00 PM
സ്പ്രിങ്ക്ലര്‍: ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ ... കട്ടിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അസാമാന്യമായ കട്ടിയാണെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
സാധാരണ നിലയ്ക്ക് അത്തരം അവകാശവാദം ഉന്നയിക്കാനേ കഴിയില്ല. അവരെ ഒന്നും പറയാൻ പറ്റില്ല. യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാൻ ഇതുപോലുള്ള പൊതുപ്രവർത്തകർക്ക് എങ്ങനെ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. നേരത്തെ വന്ന കാര്യങ്ങൾ തന്നെയാണു കോടതിയിൽനിന്നു വന്നത്. സർക്കാർ നിലപാട് മുഴുവൻ ഹൈക്കോടതി അംഗീകരിച്ചതാണെന്നും പിണറായി വിജയൻ പറഞ്ഞു.