19 April, 2020 11:30:01 PM
സർക്കാർ ഉത്തരവ് വരുന്നതുവരെ ടിക്കറ്റ് ബുക്കിംഗ് പാടില്ലെന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ
ദില്ലി: സർക്കാർ ഉത്തരവ് വരുന്നതുവരെ ടിക്കറ്റ് ബുക്കിംഗ് പാടില്ലെന്ന് വിമാനക്കന്പനികളോട് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ). വിമാന സർവീസുകൾ എപ്പോൾ ആരംഭിക്കണം എന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. മേയ് നാല് മുതലുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. എന്നാൽ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സർവീസുകൾ പുനഃരാരംഭിക്കാൻ ചില വിമാനക്കന്പനികൾ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം എയർ ഇന്ത്യ മേയ് നാല് മുതൽ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. പിന്നീട് ഇത് നിർത്തിവച്ചു.
ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിനേക്കുറിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും വ്യക്തമാക്കിയിരുന്നു