17 April, 2020 09:05:20 PM
സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സംഘടനയായ കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷനാണ് ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാകും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. മിനിമം ജീവനക്കാര്‍ മാത്രമാവും സ്ഥാപനങ്ങളില്‍ ഉണ്ടാവുക. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു