16 April, 2020 05:25:47 PM


മെയ് 30 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി



തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ പരീക്ഷകൾ മാറ്റിവെക്കാൻ പി.എസ്.സി തീരുമാനം. 2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍, ഓണ്‍ലൈന്‍, ഡിക്റ്റേഷന്‍, എഴുത്തുപരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ തീയതിയോടൊപ്പം പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്. 2020 മാർച്ച് 20 മുതൽ 2020 ജൂൺ 18 വരെയുള്ള കാലാവധിയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ജൂൺ 19 വരെ നീട്ടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K