16 April, 2020 05:02:40 PM
ലോക്ക്ഡൗൺ കാലത്ത് അതിവേഗ ഇന്‍റർനെറ്റ് സേവനവുമായി കോട്ടയം ബി.എസ്.എൻ.എൽ.
കോട്ടയം: ലോക്ക്ഡൗൺ കാലയളവിൽ ഒട്ടേറെപ്പേർ വീടുകളിലിരുന്ന്‍ ഓഫീസ് ജോലി ചെയ്യുന്നതിനാൽ 100 എം.ബി.പി.എസ്. വരെ വേഗമുള്ള ബി.എസ്.എൻ.എൽ. എഫ്.ടി.ടി.എച്ച് ഭാരത് ഫൈബർ ഇന്‍റർനെറ്റ് സേവനവുമായി കോട്ടയം ബിഎസ്എന്‍എല്‍ രംഗത്ത്. 499 രൂപ മുതൽ വിവിധ പ്ലാനുകളിലായി ബി.എസ്.എൻ.എൽ ഈ സേവനം ലഭ്യമാക്കുന്നത്. മികച്ച കവറേജ് വർദ്ധനവോടെ ജില്ലയിൽ കോട്ടയം, പാല, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം, പാമ്പാടി, ചങ്ങനാശ്ശേരി, വൈക്കം തുടങ്ങി മിക്കവാറും സ്ഥലങ്ങളില്‍ ഈ സേവനം നിലവിലുണ്ട്.
പൊതുജനങ്ങള്‍ ബി.എസ്.എൻ.എലിന്‍റെ അതിവേഗ ഇന്റര്‍നെറ്റ് സേവനം പരാമാവധി പ്രയോജനപ്പെടുത്തി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എലിനോട് ചേര്‍ന്നു നില്ക്കണമെന്ന്‍ ജില്ലാ ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്.ടി.ടി.എച്ച് ഭാരത് ഫൈബർ ഇൻറർനെറ്റ് സേവനങ്ങള്‍ക്കായി ബി.എസ്.എൻ.എൽ ന്‍റെ അതാത് സ്ഥലങ്ങളിലുള്ള കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകളുമായി ബന്ധപ്പെടുകയോ 0481- 2567000 എന്ന നമ്പരിലേക്ക് വിളിക്കുകയോ ഇ മെയില്‍ ( cmlktm@gmail.com ) അയയ്ക്കുകയോ ചെയ്യാവുന്നതാണ്.
എല്ലാ കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകളും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. ബില്‍ അടക്കുക, റീചാര്‍ജ് ചെയ്യുക, പുതിയ കണക്ഷന്‍ എടുക്കുക മുതലായ സേവനങ്ങളും കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകളില്‍ ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഉപഭോക്താക്കള്‍ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മറ്റു സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മുതലായവ പാലിക്കേണ്ടതാണെന്നും ജില്ലാ ജനറല്‍ മാനേജര്‍ നിര്‍ദ്ദേശിച്ചു.