16 April, 2020 01:38:33 PM


'ഇനി മൊട്ടയടിക്കേണ്ട, മു​ടി വെ​ട്ടാം'; ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കും



തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ ആഴ്ചയില്‍ രണ്ട് ദിവസം തു​റ​ക്കും. ഏ​പ്രി​ല്‍ 20ന് ​ശേ​ഷം മെയ് 3 വരെ ശ​നി​യും ഞാ​യ​റും ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കാനനുമതി നല്‍കി തീരുമാനമെടുത്തത് ഇന്ന് ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗം. എസി പാടില്ല. കോസ്മെറ്റിക്ക് ഉപയോഗിച്ചുള്ള സൗന്ദര്യ വർദ്ധന ജോലികൾ പാടില്ല. ​രണ്ട് പേരിൽ കൂടുതൽ ഷോപ്പിൽ കാത്തിരിക്കരുത്.


അതേസമയം, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ​ലോക്ഡൗണ്‍ കാലത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാതായതോടെ തല മോട്ടയടിച്ചവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചിരുന്നു. സ്വയം മുടി വെട്ടുന്നത് ബുദ്ധിമുട്ടായത് മൂലം പലരും മൊട്ടയടിക്കാന്‍ നിര്‍ബന്ധിതരായി മാറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K