11 April, 2020 08:57:37 AM
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി: മരിച്ചത് മാഹി ചെറുകല്ലായി സ്വദേശി
കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മെഹ്റൂഫ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.