10 April, 2020 10:23:17 PM


ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പള്ളികളില്‍ പ്രാര്‍ത്ഥന; 15 പേര്‍ക്കെതിരെ കേസ്



തൃശൂര്‍: കണ്ണൂര്‍ തളിപ്പറമ്പിലും തൃശൂരിലെ ചാവക്കാടും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ജുമാമസ്ജിദില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് മാവിച്ചേരി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിന് എത്തിയ ഒന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസെടുത്തവരില്‍ പള്ളി ഉസ്താദും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ പള്ളിയിലെത്തിയത്.


ചാവക്കാട് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ ആറ് പേര്‍ക്കെതിരെയാണ് കേസ്. ചാവക്കാട് പൊലീസാണ് കേസെടുത്തത്. കടപ്പുറം മുനക്കക്കടവ് സെന്‍ററിലെ പള്ളിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പള്ളിയിലെത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പള്ളി ഇമാം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K