01 April, 2020 12:12:41 PM
സാലറി ചലഞ്ചിന് അംഗീകാരം: ഉത്തരവ് ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം
തിരുവനന്തപുരം: കോവിഡ്-19യുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിന്റതാണ് തീരുമാനം.
മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത്. കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗൺ പ്രഖ്യാപനവും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാർ വീണ്ടും സാലറി ചലഞ്ചിനൊരുങ്ങുന്നത്. ഇതു വഴി 2,500 കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്