01 April, 2020 11:13:45 AM
പാചക വാതക വില കുറഞ്ഞു: കുറഞ്ഞത് 62 രൂപ 50 പൈസ; പുതുക്കിയവില ഇന്ന് മുതല്‍
ദില്ലി: കൊറോണ വ്യാപന പ്രതിസന്ധിയ്ക്കിടെ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറഞ്ഞത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 734 രൂപയായായി.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെയും വില 97 രൂപ 50 പൈസ കുറച്ചിട്ടുണ്ട്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്. പുതുക്കിയ വില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്.