30 March, 2020 12:21:10 PM
വീണ്ടും സാലറി ചലഞ്ച്: കോവിഡ് പ്രതിരോധത്തിന് ജീവനക്കാരുടെ സഹായം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായംതേടി മുഖ്യമന്ത്രി. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയകാലത്ത് സഹായിച്ചപോലെ തന്നെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.