28 March, 2020 12:08:23 PM
കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് എറണാകുളം മട്ടാഞ്ചേരി സ്വദേശി
കൊച്ചി: കേരളത്തിലെ ആദ്യ കോവിഡ് 19 മരണം എറണാകുളത്ത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ട് (69) ആണ് മരിച്ചത്. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയയുമായി മാർച്ച് 17നാണ് ആശുപത്രിയിലെത്തിയത്. കോവിഡ് 19 ആണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് 22ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്ന ഇദ്ദേഹത്തിന് കടുത്ത രക്തസമ്മർദത്തവും ഹൃദ്രോഗവുമുണ്ടായിരുന്നതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.