24 March, 2020 05:48:52 PM
നുവാൽസ് ജനറൽ കൗൺസിൽ മാറ്റി; പുതുക്കിയ തിയ്യതി പിന്നീടറിയിക്കും
കൊച്ചി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം, കളമശ്ശേരി നുവാൽസിൽ മാർച്ച 28 നു നടത്താൻ തീരുമാനിച്ചിരുന്ന വാർഷിക ജനറൽ കൗൺസിൽ യോഗം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്നു സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.