11 March, 2020 07:02:18 PM
ബിഎസ് 4 വാഹനരജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ; ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 വാഹനങ്ങള്‍
കോട്ടയം: ബിഎസ് (ഭാരത് സ്റ്റേജ്) നാല് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ മാത്രമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബിഎസ് ആറ് വാഹനങ്ങള്‍ മാത്രമാണ് ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാനാവുക. മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മാനദണ്ഡമാണ് ബിഎസ് ആറ്. ബിഎസ് നാല് വാഹനം വാങ്ങിയിട്ടുള്ളവര്‍ മാര്‍ച്ച് 31ന് മുമ്പ് പെര്‍മെനന്‍റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മാര്‍ച്ച് 31വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മോട്ടോര്‍ വാഹന വകുപ്പ് മറുപടി നല്‍കും. ഫോണ്‍ - 8281786069