09 March, 2020 01:59:08 AM
ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. എന്നാല്‍ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.