29 February, 2020 08:32:26 AM


എട്ട് വർഷം 33 മരണം; ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രം പ്രതിക്കൂട്ടിൽ

കോട്ടയം: ചങ്ങനാശേരി  പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ എട്ടു വർഷത്തിനിടെ മരിച്ചത് 33 പേർ. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥാപനത്തിലെ ഔദ്യോഗിക രജിസ്റ്ററുകള്‍ ഉള്‍പ്പെടെ എഡിഎം നടത്തിയ പരിശോധനയിലാണ് കണക്കുകൾ പുറത്തുവന്നത്.  മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് എഡിഎം അനിൽ ഉമ്മൻ പറഞ്ഞു. ആത്മഹത്യകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 2012 മുതലുള്ള കണക്കുകളാണ് എഡിഎം പരിശോധിച്ചത്. കഴിഞ്ഞ ആഴ്ച ഉണ്ടായ മരണങ്ങൾ ചേർത്താണ് കണക്ക് 33 ആയത്. 


മരണങ്ങൾ സംബന്ധിച്ച് മരണങ്ങളിൽ പ്രായാധിക്യം മൂലം സംഭവിച്ചതും ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഏതെങ്കിലും  മരണങ്ങൾ സംബന്ധിച്ച് കേസുകൾ നിലനിൽക്കുന്നുണ്ടോ എന്നതുള്‍പ്പെടെ കൂടുതൽ വിശദാംശങ്ങൾ ജില്ലാ ഭരണകൂടം പരിശോധിക്കും.  സ്ഥാപനത്തിന്‍റെ ലൈസൻസ് സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരാളെ കൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K