10 February, 2020 11:33:37 PM
ക്രിസ്മസ് - പുതുവല്‍സര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ വയനാട്ടില്‍
തിരുവനന്തപുരം: ക്രിസ്മസ്-പുതുവല്‍സര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ വയനാട്ടില്‍. എസ്ടി 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയാണ്. പയ്യന്‍സ് ഏജന്‍സിയുടെ മാനന്തവാടിയിലെ കടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വിജയിയെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സനീഷിന്റേതാണു പയ്യന്‍സ് ഏജന്‍സി.
മൊത്തം 40 ലക്ഷം ടിക്കറ്റുകളാണു ക്രിസ്മസ്-പുതുവത്സര ബംബര്‍ നറുക്കെടുപ്പിനായി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 36,84,509 ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില്‍പ്പനയിലൂടെ 98.69 കോടി രൂപയാണ് ഇത്തവണ ലോട്ടറി വകുപ്പിനു ലഭിച്ചത്. ഒപ്പം 12 ശതമാനം ജിഎസ്ടിയായി 11.84 കോടി രൂപയും ലഭിക്കും.
29.93 കോടി രൂപയാണു സര്‍ക്കാരിനു ലഭിക്കുന്ന മൊത്തലാഭം. സമ്മാനാര്‍ഹമായ 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിച്ച് 60 ശതമാനം തുകയായ 7.20 കോടി രൂപയാണു ടിക്കറ്റ് ഉടമയ്ക്കു ലഭിക്കുക. 1.20 കോടിയില്‍നിന്ന് അഞ്ചു ശതമാനം ജിഎസ്ടി കഴിച്ച് 1.14 കോടിയാണ് ഏജന്റിനു ലഭിക്കുക.