10 February, 2020 10:53:38 PM
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: അന്തിമവോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിനായുളള വോട്ടര്‍പട്ടികയില്‍ അനര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കികൊണ്ടുളള കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്. ജനുവരി 20 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളുടെയുടെ ആക്ഷേപങ്ങളുടെയും ഹിയറിംഗും അപ്‌ഡേഷനും ഫെബ്രുവരി 25 ന് പൂര്‍ത്തീകരിക്കും. ഫെബ്രുവരി 28 ന് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.