06 February, 2020 11:01:56 AM
അടിയന്തരപ്രമേയം അവതരണം: കെ.എം ഷാജിക്ക് അനുമതിയില്ല; സഭയില്‍ വാക്പോര്
തിരുവനന്തപുരം: എംഎൽഎ എന്ന നിലയിൽ കെ.എം. ഷാജിയുടെ അവകാശങ്ങൾ സംബന്ധിച്ച് നിയമസഭയിൽ വാക്പോര്. കെ.എം ഷാജിക്ക് വോട്ടവകാശമില്ലെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലന് ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി.
ഷാജിയെ മനപ്പൂര്‍വം അവഹേളിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, വിഷയത്തിൽ ഇടപെട്ട സ്പീക്കർ ഷാജിയുടെ വോട്ടവകാശം മാത്രമാണ് കോടതി തടഞ്ഞിട്ടുള്ളതെന്നും അദ്ദേഹത്തിന് സെൻസസ് ആശങ്കയെ കുറിച്ചുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കാമെന്നും സഭയെ അറിയിച്ചു.