06 February, 2020 12:55:43 AM
കൊറോണ: വിദ്യാലയങ്ങളിലെ വിനോദ യാത്രകൾ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കൊറോണ ഭീതിയിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനോദ യാത്രകൾ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രകൾക്ക് പുറമേ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് അടക്കം നിർത്താനും നിർദേശമുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.