30 January, 2020 01:05:24 PM
പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗില്‍ നിന്ന് പുറത്തായ ബഷീര്‍ വീണ്ടും ഇടത് വേദിയില്‍
കോഴിക്കോട്: എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയ കെ.എം. ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് ബഷീർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം യുഡിഎഫ് നടത്തിയാലും എൽഡിഎഫ് നടത്തിയാലും അത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും ബഷീർ കൂട്ടിച്ചേർത്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എം. ബഷീര്‍ റിപ്പബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്