25 January, 2020 11:02:24 AM
നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍: നിയമോപദേശം തേടി
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. അതേസമയം നയപ്രസംഗത്തില്‍ നിന്ന് സിഎഎ പരാമര്‍ശങ്ങള്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതിലും ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
കോടതിക്കു മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍മേലുള്ള വിയോജിപ്പ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.