13 January, 2020 06:05:45 AM
ഒമാൻ സുൽത്താനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം: അന്തരിച്ച ഒമാൻ സുൽത്താൻ ഖ്വാബൂസ് ബിൻ അൽ സഈദിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തും. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ന് നടത്താനിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായും സർക്കാർ വ്യക്തമാക്കി.