10 January, 2020 05:49:18 PM
ഐസിഐസിഐ ബാങ്ക് മുൻ എംഡി ചന്ദാ കോച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുകൾ കണ്ടുകെട്ടി
മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ എംഡി ചന്ദാ കോച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുകൾ കണ്ടുകെട്ടി. 78 കോടി രൂപ വില വരുന്ന സ്വത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുക്കെട്ടിയത്. വീഡിയോകോണിനു വഴിവിട്ട് വായ്പ നൽകിയെന്ന കേസിലാണ് നടപടി. ചന്ദ കോച്ചര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചന്ദ കോച്ചറിനെതിരെയും അവരുടെ ഭർത്താവ് ദീപക് കോച്ചറിനെതിരെയും വീഡിയോകോണ്‍ എംഡി വേണുഗോപാലിനെതിരെയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. ദീപക് കോച്ചറിന് കോടികള്‍ നല്കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ഐസിഐസിഐ ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് പ്രധാന ആരോപണം.