07 January, 2020 10:45:40 AM


സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് അഗ്നിബാധിതർക്ക് പണം സമാഹരിച്ച മോഡലിന് നഷ്ടങ്ങള്‍ ബാക്കി



ലോസ് ഏഞ്ചൽസ്: സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് ഓസ്‌ട്രേലിയയിലെ അഗ്നിബാധയില്‍ ഇരയായവർക്ക് പണം സമാഹരിച്ച മോഡലിന് നഷ്ടങ്ങള്‍ ബാക്കി. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാൻ ആരാധകർക്ക് സ്വന്തം നഗ്‌ന ചിത്രങ്ങൾ അയച്ച് കൊടുത്ത് പണം സമാഹരിച്ചത് ലോസ് ഏഞ്ചൽസ് സ്വദേശിനിയായ മോഡൽ കെയ്‌ലൻ വാർഡ്. അഞ്ചു ലക്ഷം ഡോളറാണ് കെയ്‌ലൻ ഇങ്ങനെ സ്വരൂപിച്ചത്. എന്നാൽ സംഭവത്തിന് തൊട്ടു പിന്നാലെ ഇവര്‍ക്ക് നേരിടേണ്ടി വന്നത് നഷ്ടങ്ങളുടെ നീണ്ട പട്ടിക തന്നെ.


സോഷ്യൽ മീഡിയയിൽ ഓഫർ പോസ്റ്റു ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സംഭാവനകള്‍ എത്തിതുടങ്ങി. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലുമുള്ള അവരുടെ മെസ്സേജ് ബോക്സിലേക്ക് സംഭാവന നൽകിയെന്ന് തെളിയിക്കാൻ നൂറുകണക്കിന് ആളുകൾ പണമടച്ചതിന്‍റെ രസീതുകൾ അയച്ചു. 10 ഡോളറോ അതിൽ കൂടുതലോ സംഭാവന ചെയ്തവർക്കായിരുന്നു കെയ്‌ലൻ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തത്. 


പക്ഷെ പിന്നാലെ കെയ്‌ലന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിർജ്ജീവമായത് ആദ്യത്തെ അടിയായി. വ്യക്തിപരമായ നഷ്ടങ്ങളും പിറകെയെത്തി. ഇവരെ കുടുംബം നിരസിച്ചു. ആ ട്വീറ്റ് കാരണം സ്നേഹിച്ച പുരുഷൻ പോലും സംസാരിക്കാതെയായി.  എന്നാലും കെയ്‌ലന്‍റെ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കൾ ഇത് പിന്തുടർന്ന് ഒരുമിച്ച് പണം സ്വരൂപിക്കൽ തുടരുകയാണ് ഇപ്പോൾ. ആദ്യമായി തുടങ്ങിയപ്പോൾ താൻ അസ്വസ്ഥയും ആകാംഷാഭരിതയുമായിരുന്നു എന്ന് കെയ്‌ലൻ പറയുന്നു. പക്ഷെ അഞ്ച് മിനിറ്റിനുശേഷം ഇൻ‌ബോക്സ് നിറഞ്ഞു തുളുമ്പിയപ്പോൾ സന്തോഷം തോന്നിയെന്നും ഇവര്‍  പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K