04 January, 2020 07:52:50 AM
ഇറാക്കിൽ വീണ്ടും യുഎസ് ആക്രമണം; പൗരസേനയിലെ ആറു പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബ്രിഗേഡിയർ ജനറൽ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അൽ-ഷാബിന്റെ കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു.
ഹാഷദ് അൽ-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച പുലർച്ച ഒന്നോടെ വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയിൽ ഇറാൻ-യുഎസ് സംഘർഷത്തിന് കൂടുതൽ സാധ്യത തുറന്നിരിക്കുകയാണ്