27 December, 2019 08:49:57 PM


സൗദിയിലുണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശി നഴ്സിന് ദാരുണാന്ത്യം



റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് അറാര്‍ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒഖീലയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മൂന്നു വര്‍ഷമായി സ്റ്റാഫ് നഴ്‌സായിരുന്നു. ഒഖില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ അറാര്‍ പ്രവാസി സംഘം പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K