30 December, 2015 11:53:53 AM
പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്കായി രണ്ട് സ്‌പെഷ്യല്‍ ഓഫറുകളുമായി എയര്‍ ഇന്ത്യ

മുംബൈ: പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്കായി രണ്ട് സ്‌പെഷ്യല്‍ ഓഫറുകളുമായി എയര്‍ ഇന്ത്യ. ന്യൂ ഇയര്‍ സ്‌പെഷ്യല്‍, ലക്കി ഫസ്റ്റ് എന്നീ പേരുകളിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രകാരം, ഡിസംബര്‍ 31 രാത്രി എട്ടു മണി മുതല്‍ ജനുവരി ഒന്ന് രാവിലെ എട്ടു മണിവരെയുള്ള സര്‍വീസുകളില്‍ മെട്രോ നഗരങ്ങളില്‍ 5,016 രൂപയ്ക്ക് യാത്ര ചെയ്യാം.
ലക്കി ഫസ്റ്റ് സ്‌കീം പ്രകാരം, ജനുവരി ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ദില്ലി- മുംബൈ- ദില്ലി സെക്ടറില്‍ ബോയിംഗ് 777 വിമാനങ്ങളിലെ എക്കോണമി, ബിസിനസ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് ഫസ്റ്റ് ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. വിമാനം പുറപ്പെടുന്നതിനു മുന്‍പ് ബോര്‍ഡിംഗ് ഗേറ്റില്‍ നറുക്കെടുപ്പ് നടത്തിയാണ് ഭാഗ്യശാലിയെ കണ്ടെത്തുന്നതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.