25 December, 2019 04:32:33 PM


ജീവശാസ്ത്ര ക്ലാസില്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചെത്തിയ അധ്യാപിക സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു



കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനായി ഏതു രീതിയും പരീക്ഷിക്കുന്നവരാണ് അധ്യാപര്‍. അത്തരത്തില്‍ മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളെ പറ്റി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഒരു അധ്യാപിക തിരഞ്ഞെടുത്ത രസകരമായ രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവശാസ്ത്ര ക്ലാസില്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചെത്തിരിക്കുകയാണ് സ്പാനിഷ് അധ്യാപിക വെറോണിക്ക ഡ്യൂക്ക്.


മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ കുട്ടികള്‍ക്ക് ദൃശ്യവല്‍ക്കരിക്കുന്നതും മനസിലാക്കി കൊടുക്കുന്നതും ഏറെ ബുദ്ധിമുട്ടാണ്. ഇതാണ് പുതിയ പരീക്ഷണത്തിലേക്ക് തന്നെ നയിച്ചതെന്ന് വെറോണിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയാണ് വെറോണിക്ക ഇത്തരമൊരു സ്യൂട്ടിനെ പറ്റി അറിഞ്ഞത്. 15 വര്‍ഷത്തിലധികം അധ്യാപന പരിചയമുള്ള വെറോണിക്ക നിലവില്‍ സയന്‍സ്, ഇംഗ്ലീഷ്, കല, സാമൂഹിക പഠനങ്ങള്‍, സ്പാനിഷ് തുടങ്ങി വിവിധ വിഷയങ്ങളാണ് മൂന്നാം ക്ലാസുകാരെ പഠിപ്പിക്കുന്നത്.


വെറോണിക്കയുടെ ഭര്‍ത്താവ് മൈക്കിള്‍ തന്നെയാണ് അനാട്ടമി ക്ലാസിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കു വച്ചത്. മൈക്കിള്‍ വെറോണിക്കയോടൊപ്പം ക്ലാസിലെത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അഭിനന്ദങ്ങളും അഭിപ്രായങ്ങളുമായി ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K