12 December, 2019 10:26:16 PM


ഏറ്റുമാനൂരില്‍ തിങ്കളാഴ്ച 'താരോത്സവം': പ്രിയതാരത്തെ സ്വീകരിക്കാന്‍ തയ്യാറായി ഏഴരപൊന്നാനകളുടെ നാട്



ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളുടെ നാട് മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാലിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. തെക്കന്‍ തിരുവിതാംകൂറില്‍ വസ്ത്രവ്യാപാരരംഗത്ത് സജീവസാന്നിദ്ധ്യമായി മാറിയ മഹാലക്ഷ്മി സില്‍ക്സിന്‍റെ നാലാമത് ഷോറൂം ഏറ്റുമാനൂരില്‍ ഡിസംബര്‍ 16ന് രാവിലെ 11ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. എക്സ്ക്ലൂസീവ് വെഡിംഗ് സെക്ഷന്‍റെ ഉദ്ഘാടനം സിനിമാതാരം സംയുക്താമേനോനും നിര്‍വ്വഹിക്കും. പ്രിയതാരം എത്തുന്നത് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മഹാലക്ഷ്മിയുടെ സാരഥികളോടൊപ്പം നാട്ടുകാരും. ഇതിനോടകം ഏറ്റുമാനൂര്‍ മഹാലക്ഷ്മിയും 'ലാലേട്ട'നും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.


ഉപഭോക്താവിന്‍റെ ഇഷ്ടങ്ങളും അഭിരുചികളും മനസിലാക്കി  നവീനഫാഷനുകളിലും ഗുണനിലവാരത്തിലുമുള്ള ഉല്‍പ്പന്നങ്ങളാണ് മഹാലക്ഷ്മി ഒരുക്കുന്നത്. ഉപഭോക്താവ് മുടക്കുന്ന പണത്തിന്‍റെ മൂല്യം നൂറ് ശതമാനവും ഉറപ്പാക്കുന്നതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്ന് മഹാലക്ഷ്മിയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ നിലപാടാണ് ജനങ്ങളുടെ അംഗീകാരം കൈമുതലാക്കി മുന്നോട്ടുള്ള തങ്ങളുടെ പ്രയാണത്തിന് കരുത്തേകുന്നതെന്നും ഏറ്റുമാനൂര്‍ ഉള്‍പ്പെടെ പുതിയ ഷോറൂമുകള്‍ പ്രാവര്‍ത്തികമാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


വെഡിംഗ് സാരികള്‍, ഡിസൈനര്‍ ഡ്രസ് മെറ്റീരിയലുകള്‍


ഇന്ത്യയിലെ 15000ത്തിലധികം നെയ്ത്തു ഗ്രാമങ്ങളില്‍നിന്നുള്ള മികച്ച പട്ടുസാരികളാണ് മഹാലക്ഷ്മിയില്‍ അണിനിരത്തുന്നത്. പ്രസിദ്ധമായ പട്ടുനിര്‍മ്മാണ കേന്ദ്രങ്ങളില്‍ നേരിട്ടുപോയി ഇടനിലക്കാരില്ലാതെ തിരഞ്ഞെടുക്കുന്നതുകൊണ്ട്തന്നെ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ശരിയായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാനാകുന്നു. വിവാഹസങ്കല്‍പങ്ങളുടെ പവിത്രത ഉള്‍കൊണ്ട് ഏറ്റവും പരിശുദ്ധമായ പട്ടില്‍ തീര്‍ത്ത മന്ത്രകോടി പട്ടുസാരികളാണ് മഹാലക്ഷ്മി ലഭ്യമാക്കുന്നത്.


മുഗള്‍ ചക്രവര്‍ത്തിമാരുടെയും രജപുത്ര രാജാക്കന്മാരുടെയും കാലഘട്ടം അനുസ്മരിപ്പിക്കുന്ന അതിവിശിഷ്ട കലാചാരുതി വിളിച്ചോതുന്ന പട്ടില്‍ നെയ്തെടുത്ത പരമ്പരാഗതവും രാജകീയവും ട്രെന്‍ഡിയുമായ ഡിസൈനര്‍ ലഹംഗകള്‍, ലാച്ചകള്‍ തുടങ്ങിയ വിവാഹവസ്ത്രങ്ങള്‍ മഹാലക്ഷ്മി അണിനിരത്തുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ഡിസൈനര്‍ ഡ്രസ് മെറ്റീരിയലുകളുടെ ഏറ്റവും വലിയ കളക്ഷന്‍ പ്രത്യേക വിഭാഗമായി ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ ഡിസൈനര്‍മാര്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത സ്പെഷ്യല്‍ വെഡിംഗ് ഡിസൈനര്‍ ഗൌണുകളുടെയും ബ്രൈഡ്സ്മേയ്ഡ് ഗൌണുകളുടെയും മറ്റു ഡിസൈനര്‍ ഗൌണുകളുടെയും വിപുലമായി ശ്രേണി മഹാലക്ഷ്മിയുടെ മറ്റൊരു പ്രത്യേകതയാണ്. എംബ്രോയിഡറിയോടുകൂടിയതും ഹാന്‍ഡ് വീവ് ചെയ്തതുമായ ഡിസൈനര്‍ സാരികളുടെ കളക്ഷനുപുറമെ ഏറ്രവും മികച്ച ഡ്രസ് മെറ്റീരിയലുകള്‍ ഹോള്‍സെയില്‍ വിലയ്ക്ക് ലഭിക്കുമെന്നതും മഹാലക്ഷ്മിയുടെ പ്രത്യേകതയാണ്.



മെന്‍സ് - കിഡ്സ് വെയര്‍


കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം. പുരുഷന്മാര്‍ക്കായി കസ്റ്റമൈസ് ചെയ്ത ഫംഗ്ഷണല്‍ - ഡിസൈനര്‍ വസ്ത്രങ്ങളും U.S., Polo Assn., Van Heusen,  Louis Philippe, Allen Solly, Levi's തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ തുണിത്തരങ്ങളും ഇവിടെ സുലഭം. വെഡിംഗ് സ്യൂട്ടുകള്‍ക്കു പുറമെ വിവിധ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ഷെര്‍വാണികള്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ വിവാഹവസ്ത്രങ്ങള്‍, എത്നിക് വെയര്‍, കാഷ്വല്‍സ്, ഫോര്‍മല്‍സ്, സെമി ഫോര്‍മല്‍സ്, പാര്‍ട്ടിവെയര്‍ തുടങ്ങിയവ ഏതു തരത്തിലുള്ള ഉപഭോക്താവിനും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് അണിനിരത്തുന്നത്.


കുട്ടികളുടെ എക്സ്ക്ലൂസീവ് ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കു പുറമെ എല്ലാ കിഡ്സ് വെയര്‍ ബ്രാന്‍ഡുകളും മഹാലക്ഷ്മിയില്‍ ലഭ്യം. വിദഗ്ധരായ ഡിസൈനിംഗ് കണ്‍സള്‍ട്ടന്‍റുമാരുടെ സേവനമാണ് മഹാലക്ഷ്മിയുടെ മറ്റൊരു പ്രത്യേകത. 300 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഏറ്റുമാനൂരിലെ എന്നല്ല കോട്ടയം നഗരം ഉള്‍പ്പെടെയുള്ള അടുത്ത പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും മഹാലക്ഷ്മിയെ വേറിട്ടതാക്കുന്നു.


കോട്ടയത്തിനു പുറമെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും യാതൊരു തിരക്കുകളുമില്ലാതെ എത്തി വസ്ത്രങ്ങള്‍ യഥേഷ്ടം വാങ്ങി മടങ്ങാമെന്ന പ്രത്യേകതയും ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന ഷോറൂമിനുണ്ട്. പാലാ, മൂവാറ്റുപുഴ, എറണാകുളം, കോട്ടയം, നീണ്ടൂര്‍, ചേര്‍ത്തല, വൈക്കം, ചങ്ങനാശ്ശേരി തുടങ്ങി ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള റോഡുകളുടെ സംഗമസ്ഥാനമാണ് ഏറ്റുമാനൂര്‍ എന്നതുതന്നെയാണ് ഇതിനു കാരണം.


ഏറ്റുമാനൂരിലെത് മഹാലക്ഷ്മിയുടെ ഒരു സാധാരണ ശാഖ അല്ലെന്നും നിലവില്‍ ഉള്ളതിനേക്കാള്‍ എല്ലാ സൌകര്യങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന പ്രധാന ഷോറൂമാണെന്നും വിനോദ്കുമാര്‍ അറിയിച്ചു. ഇതിനു പിന്നാലെ അത്യാധുനിക സൌകര്യങ്ങളോടെ തിരുവല്ലയില്‍ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. അധികം താമസിയാതെ തലസ്ഥാനനഗരിയിലും മഹാലക്ഷ്മി ചുവടുറപ്പിക്കുമെന്ന് വിനോദ്കുമാര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.7K