11 December, 2019 02:11:16 PM


സവാള വില കുറയുന്നു, കേരളത്തിലേക്കുള്ള ലോഡുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങി



തൃശൂര്‍: ഉത്തരേന്ത്യയില്‍ ഉള്ളിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള ലോഡുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങി. ഇത് നിലവിലെ വിലക്കകുതിപ്പിനെ ശമിപ്പിക്കുമെന്നാണ് വിവരം. സവാളയുമായി 15 ലോറികളാണ് ഇന്നലെ തൃശൂര്‍ മാര്‍ക്കറ്റിലെത്തിയത്.

ഇതോടെ സവാളയ്ക്കും ചെറിയ ഉള്ളിക്കും 30 രൂപ മുതല്‍ 50 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. വരും ദിവസം കൂടുതല്‍ സവാള എത്തുന്നതോടെ വില കുത്തനെ കുറയാനാണ് സാധ്യത. ഉത്തരേന്ത്യയിലെ പ്രളയത്തിലുണ്ടായ കൃഷിനാശമാണ് സവാളയ്ക്കും ചെറിയ ഉള്ളിക്കും ക്ഷാമം ഉണ്ടാക്കിയത്.

ക്ഷാമം മുന്‍കൂട്ടിയറിഞ്ഞ കുത്തകക്കാര്‍ പൂഴ്ത്തിവെപ്പുകളും നടത്തിയിരുന്നു. സെപ്തംബറിലാണ് വില കൂടിയത്. അന്ന് കിലോയ്ക്ക് 19 രൂപയുണ്ടായിരുന്ന സവാള വില പെട്ടെന്ന് 59 രൂപയായി. തുടര്‍ന്ന് വില 200 രൂപയിലേക്കെത്തി. നാലുവര്‍ഷത്തിനിടെയുണ്ടായ റെക്കാഡ് വിലയായിരുന്നു ഇത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K