09 December, 2019 12:48:37 PM
എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു; ഭവന - വാഹന വായ്പകളുടെ പലിശ കുറയും
ദില്ലി: എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയ (0.10ശതമാനം)ന്‍റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം ഒരുവര്‍ഷത്തെഎംസിഎല്‍ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍നിന്ന് 7.90 ശതമാനമായാണ് കുറയുക. എല്ലാകാലാവധിയിലുമുള്ള പലിശ നിരക്കിലും കുറവുണ്ടാകും.
പലിശ നിരക്ക്
ഒരുമാസം -7.55 ശതമാനം
മൂന്നുമാസം -7.6ശതമാനം
ആറുമാസം-7.75ശതമാനം
ഒരുവര്‍ഷം-7.9ശതമാനം
രണ്ടുവര്‍ഷം-8ശതമാനം
മൂന്നുവര്‍ഷം-8.1ശതമാനം
നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബര്‍ 10 മുതല്‍ നിലവില്‍വരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവില്‍ ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്.
എംസിഎല്‍ആര്‍ നിരക്ക് വഴിയല്ലാതെയും എസ്ബിഐയില്‍നിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റം വരും.