17 November, 2019 02:07:16 PM
ലെന്‍സ്‌ഫെഡ് കോട്ടയം ജില്ലാ കമ്മറ്റി: വിജയകുമാര്‍ പ്രസിഡന്‍റ്, പ്രദീപ് കുമാര്‍ സെക്രട്ടറി
പാലാ: ലെന്‍സ്‌ഫെഡ് കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ബി.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സാബു തോമസ്, ഏഴാച്ചേരി രാമചന്ദ്രന്‍, നഗരസഭാ അധ്യക്ഷ ബിജി ജോജോ, പി.എം.സനില്‍കുമാര്‍, സി.എസ്.വിനോദ്കുമാര്‍, എം.മനോജ്, പി.ടി.പ്രകാശ്, ബിനു സുബ്രഹ്മണ്യന്‍, ആര്‍.എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ബി.വിജയകുമാര്‍ കോട്ടയം (പ്രസിഡന്‍റ്) കെ.എന്‍.പ്രദീപ് കുമാര്‍ ഏറ്റുമാനൂര്‍ (സെക്രട്ടറി ), ടി.സി.ബൈജു, വൈക്കം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.