10 November, 2019 02:07:16 PM
'ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെ ഒരു രാക്ഷസനാണ് കിഫ്ബി ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍' - ജി.സുധാകരന്‍
തിരുവനന്തപുരം: കിഫ്ബിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കിഫ്ബിയിലെ കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്. മന്ത്രി വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചീഫ് എഞ്ചിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ സി.ടി.ഇ.ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. അവിടെ സി.ടി.ഇ. ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാത്ത പേരുദോഷവും പരാതിയും കേള്‍ക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.