06 November, 2019 08:15:06 PM


ആന്‍റോ ആന്‍റണി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതി: ഹൈകോടതി



കൊച്ചി: ആന്‍റോ ആന്‍റണി എം.പി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്ന ആന്‍റോ ആന്‍റണിയുടെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.


ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K