16 October, 2019 01:45:23 AM
വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിയും; ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെ തുറന്നുകാട്ടി അന്താരാഷ്ട്ര നാണ്യനിധി
ദില്ലി: ഇന്ത്യയിലെ മാന്ദ്യത്തെ തുറന്നുകാട്ടി അന്താരാഷ്ട്ര നാണ്യനിധിയും (ഐഎംഎഫ്). രാജ്യത്തെ വളർച്ചാ നിരക്ക് ഇടിയുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് മുന്നറിയി പ്പ്. 2019 ല്‍ ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തെ ഐഎംഎഫിന്റെ പ്രവചനം. ഈ നടപ്പ് വർഷം വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
2018 ൽ വളർച്ചാ നിരക്ക് 6.8 ശതമാനം ആയിരുന്നു. ഇത് വർധിക്കുമെന്നും കണക്കുകൂട്ടി. നേരത്തെ റിസര്‍വ് ബാങ്കും മൂഡി റേറ്റിംഗും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു. പണ നയം, കോര്‍പറേറ്റ് നികുതി കുറച്ചത് എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറക്കാനുള്ള കാരണം.