26 July, 2019 04:06:21 AM
പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ജീവനക്കാരന് അഞ്ചു കോടി മണ്‍സൂണ്‍ ബമ്പര്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ ലഭിച്ചത് പറശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ ജീവനക്കാരന്. പറശിനിക്കടവിലെ പി.എം. അജിതനാണ് അഞ്ചു കോടിയുടെ ഭാഗ്യം ലഭിച്ചത്. മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് ടിക്കറ്റ് വില്‍പ്പന നടത്തുന്ന പവിത്രനില്‍ നിന്ന് ആദ്യ ദിനം തന്നെ അജിതന്‍ ടിക്കറ്റെടുത്തിരുന്നു. തളിപ്പറമ്പ് തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നുള്ള ടിക്കറ്റാണിത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കഴിഞ്ഞ ദിവസം കനറാ ബാങ്ക് പുതിയതെരു ബ്രാഞ്ചില്‍ ഏല്‍പ്പിച്ചിരുന്നു. അതിന് ശേഷമാണ് കോടി ഭാഗ്യവാന്‍ അജിതനാണെന്ന് പുറംലോകം അറിഞ്ഞത്. നേരത്തെ കേരള സര്‍ക്കാരിന്‍റെ വിന്‍വിന്‍ ലോട്ടറിയുടെ 40 ലക്ഷം രൂപയും 40 പവനും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.