10 July, 2019 02:32:40 PM
മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ പ്രീമെട്രിക്/പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്റ്, ട്യൂഷന്‍ ഫീസ്, മെസ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് അര്‍ഹതയുളളതാണ്. അപേക്ഷകള്‍ ഹൈക്കോടതിക്ക് സമീപമുളള എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷകള്‍ പൂര്‍ണമായും പൂരിപ്പിച്ച് സ്‌കൂള്‍/പാരലല്‍ കോളേജ് അധികാരികള്‍ സാക്ഷ്യപ്പെടുത്തി, മത്സ്യത്തൊഴിലാളി ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലിം അലി റോഡ്, എറണാകുളം - 682 018 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന നമ്പറില്‍ ബന്ധപ്പെടുക.