18 June, 2019 03:37:50 PM
പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിച്ചേക്കും; നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍
ദില്ലി: സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ പെട്രോളും ഡീസലും വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ പമ്പുകള്‍ക്ക് പുറമെ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും വില്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഇത് സംബന്ധിച്ച ആലോചനകള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും പെട്രോളും ഡീസലും ലഭ്യമാകും.
പദ്ധതിയുടെ രൂപരേഖ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. ഇന്ധന വിതരണ രംഗത്ത് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 2000 കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപവും 30 ലക്ഷം ടണ്‍ ക്രൂഡോയിലിന് തുല്യമായ ബാങ്ക് ഗ്യാരണ്ടിയും നിര്‍ബന്ധമാണ്