18 June, 2019 05:38:43 AM
ഗവൺമെന്‍റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം; അവസാന തിയതി ജൂൺ 25
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ട് വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 25 വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്പക്ടസും 50 രൂപ മുഖവിലയ്ക്ക് 22 വരെ അതത് സ്ഥാപനങ്ങളിൽ നിന്ന് കൈപ്പറ്റാം.