11 June, 2019 09:46:13 PM
ശുദ്ധമായ വെളിച്ചെണ്ണയില്‍ 80% പാമോലിന്‍: കൊക്കോ റോസ് ഓയില്‍ ഉൽപ്പാദനവും വിതരണവും നിരോധിച്ചു
കൊച്ചി: കാക്കനാട് പട്ടിമറ്റത്തെ പാൻ ബിസ് കോർപ്പറേഷൻ എന്ന സ്ഥാപനം 80% പാമോലിനും 20% വെളിച്ചെണ്ണയും കലർത്തി വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലന്‍റഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്‍റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ അറിയിച്ചു.
നിയമത്തിൽ നിഷ്കർഷിക്കുന്ന പ്രകാരം കൃത്യമായ ലേബൽ വിവരങ്ങളോടുകൂടി ബ്ലന്‍റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് അഞ്ച് മില്ലീമീറ്റർ വലിപ്പത്തിൽ ലേബൽ ചെയ്തു മാത്രമേ രണ്ടു തരം എണ്ണയുടെ മിശ്രിതം വിൽപ്പന നടത്താവൂ. എന്നാൽ ശുദ്ധമായ വെളിച്ചെണ്ണ എന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ലേബൽ ചെയ്താണ് കൊക്കോറോസ് ബ്ലന്‍റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ വിൽപ്പന നടത്തിയിരുന്നത്. വെളിച്ചെണ്ണയുടെ വില തന്നെയാണ് ഈടാക്കിയിരുന്നത്.