02 June, 2019 12:20:34 AM


മാല്‍വെയര്‍ ആക്രമണ സാധ്യത; കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്



സാന്‍ഫ്രാന്‍സിസ്കോ: മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്. വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വോമബിള്‍ ആണെന്നും സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എത്രയും വേഗം കമ്പ്യൂട്ടര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

വിന്‍ഡോസിലെ സുരക്ഷാ പിഴവുകള്‍ മൂലം മാന്‍വെയറുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടാമെന്നും ഈ സാങ്കേതിക പ്രശ്നം ചൂഷണം ചെയ്യാന്‍ ഇടയുണ്ടെന്നും മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥന്‍ സൈമണ്‍ പോപ് അറിയിച്ചു. വിന്‍ഡോസ് ഉപയോക്താക്കള്‍ അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വഴി പ്രശ്നം പരിഹരിക്കാമെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന മാല്‍വെയര്‍ ആക്രമണങ്ങളേയും ഇതോടെ ചെറുക്കാനാവുമെന്നും മൈക്രോസോഫ്റ്റ് വിശദമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K