31 May, 2019 10:59:52 PM


മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള നാവിക് ഉപകരണം വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു



കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഉപകരണത്തിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കി.മീ. പരിധിക്കുള്ളില്‍ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയും. നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസന്‍സും ഉള്ളതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K