31 May, 2019 10:58:48 PM


എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ജൂണ്‍ 20നു മുമ്പ് നല്‍കണം



കൊച്ചി: സംസ്ഥാനത്ത് നിലവിലുളള എല്ലാ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ച്  Fisherfolk Family Register(FFR) ഡാറ്റാബേസ്  ഉണ്ടാക്കുന്നതിന്  എറണാകുളം ജില്ലയില്‍ പ്രസ്തുത വിവരശേഖരണവും എഫ്.എഫ്.ആറിനു വേണ്ടി തയ്യാറാക്കിയിട്ടുളള സോഫ്റ്റ്‌വെയറില്‍ ഡാറ്റാ എന്‍ട്രിയും നടന്നുവരുന്നു. ജില്ലയിലുളള മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഇനിയും വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത മത്സ്യത്തൊഴിലാളികളും, അനുബന്ധത്തൊഴിലാളികളും, പെന്‍ഷന്‍കാരും ജൂണ്‍ 20 നുമുമ്പായി അവരവരുടെ മത്സ്യഭവനുമായി ബന്ധപ്പെടേണ്ടതാണ്.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K