29 May, 2019 11:02:48 PM
പ്രളയ പുനര്‍ നിര്‍മ്മാണത്തിനായുള്ള പ്രളയ സെസ് ജൂലൈ ഒന്നു മുതല്‍
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍ ഈടാക്കാനുള്ള തീരുമാനം മാറ്റി. ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം വേണ്ടതിനാലാണ് പ്രളയ സെസ് ചുമത്തുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിയത്. അഞ്ചു ശതമാനത്തിനു മുകളില്‍ ജിഎസ്ടി നിരക്കുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് വിപണന വിലയുടെ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ സെസിനുമേല്‍ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുമണ്ടതുണ്ടെന്നും ധനവകുപ്പ് അറിയിച്ചു. നടപ്പു സാഹമ്പത്തിക വര്‍ഷം സെസിലുടെ 600 കോടി രൂപാ സമാഹരിക്കാനാണു ധനവകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആവശ്യ പ്രകാരം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎ്‌സടി കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെസിനു മേലും നികുതി വരുമെന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗണ്‍സിലിന്റെ വിജ്ഞാപനം ആവശ്യമാണ്. ഇതോടെ വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെസ് ചുമത്തല്‍ ജൂലൈയിലേക്ക് മാറ്റിയത്.