28 April, 2019 07:18:22 AM
യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പരീക്ഷാ പരിശീലനം മെയ് 6 മുതല്‍; അപേക്ഷ മെയ് 3 വരെ
കൊച്ചി: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂണ്‍ 15 ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മെയ് 6 മുതല്‍ മുപ്പത് ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടി വടക്കന്‍ പറവൂരില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 3 ന് മുന്‍പായി അപേക്ഷ നല്‍കണം. ഇമെയില്‍ മുഖേനയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക അപേക്ഷഫോറം ഇല്ല.
ഇമെയില്‍: deeekm.emp.lbr@kerala.gov.in ഫോണ്‍ : 04842422458.