22 April, 2019 05:37:31 PM
ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നാളെ

തിരുവനന്തപുരം: മാര്‍ച്ച് മാസത്തെ ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 23 വരെ നീട്ടി. ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ടതുകൊണ്ടാണ് തീയതി നീട്ടിയിരിക്കുന്നത്. വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാധികള്‍ ഉയര്‍ന്നിരുന്നു. ഇതുമൂലമാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്.






