13 March, 2019 09:56:07 PM
കോട്ടയം - എറണാകുളം - തൃശൂര്‍ റൂട്ടില്‍ 14 മുതല്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: കായംകുളം- കോട്ടയം - എറണാകുളം സെക്ഷനില്‍ പാളത്തില്‍ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഈ റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റയില്‍വേ അറിയിച്ചു. ചില ട്രയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
മാര്‍ച്ച് 14 മുതല്‍ വരെ 18 റദ്ദാക്കിയ ട്രയിനുകള്‍: എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370), ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (നമ്പര്‍ 56375)
മാര്‍ച്ച് 14 മുതല്‍ വരെ 31 റദ്ദാക്കിയ ട്രയിനുകള്‍: എറണാകുളം - കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി - നമ്പര്‍ 56387), കായംകുളം - എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി - നമ്പര്‍ 56388)
മാര്‍ച്ച് 17, 24, 31 തീയതികളില്‍ റദ്ദാക്കിയ ട്രയിനുകള്‍: കൊല്ലം - കോട്ടയം പാസഞ്ചര്‍ (നമ്പര്‍ 56394), കോട്ടയം - കൊല്ലം പാസഞ്ചര്‍ (നമ്പര്‍ 56393)
മാര്‍ച്ച് 14 മുതല്‍ 18 വരെ ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (നമ്പര്‍ 16127) എറണാകുളം സൗത്തില്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കും. എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370) ട്രയിനിന്‍റെ സമയം ക്രമീകരിച്ചായിരിക്കും ഓടുക. എറണാകുളം - കൊല്ലം മെമു (നമ്പര്‍ 66301) തീയതികളില്‍എറണാകുളം ജംഗ്ഷനില്‍ നിന്നം മുപ്പത് മിനിറ്റ് വൈകി 15.15 മണിക്കായിരിക്കും പുറപ്പെടുക. കോട്ടയം - കൊല്ലം പാസഞ്ചര്‍ (നമ്പര്‍ 56393) ട്രയിനിന്‍റെ സമയം ക്രമീകരിച്ചായിരിക്കും ഇത്.